6/25/2011

തിരു കേശം

മഹാന്മാരായ മുഹദ്ധിസുകള്‍ തിരു കേശത്തെ വിശദീകരിച്ച കൂട്ടത്തില്‍ നബി (സ) യുടെ തിര്കേശം പിരടിയെക്കളും നീണ്ടു നെഞ്ച് വരെ താഴ്ന്നു കിടന്നിരുന്നു എന്ന ഹദീസ് തന്നെ ഉദ്ധരിക്കുന്നത് കാണുക قال البغوي رحمه الله في شرح السنة 389\9 أَخْبَرَنَا أَبُو مُحَمَّدٍ الْجَوْزَجَانِيُّ ، أَخْبَرَنَا أَبُو الْقَاسِمِ الْخُزَاعِيُّ ، أَخْبَرَنَا الْهَيْثَمُ بْنُ كُلَيْبٍ ، حَدَّثَنَا أَبُو عِيسَى ، حَدَّثَنَا مُحَمَّدُ بْنُ يَحْيَى بْنِ أَبِي عُمَرَ الْمَكِّيُّ ، حَدَّثَنَا سُفْيَانُ بْنُ عُيَيْنَةَ ، عَنِ ابْنِ أَبِي نَجِيحٍ ، عَنْ مُجَاهِدٍ ، عَنْ أُمِّ هَانِئٍ بِنْتِ أَبِي طَالِبٍ ، قَالَتْ : قَدِم رَسوُلُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَكَّةَ قَدْمَةً وَلَهُ أَرْبَعُ غَدَائِرَ قَالَ أَبُو عِيسَى : هَذَا حَدِيثٌ حَسَنٌ ഒന്ന് ):ഇമാം ബഗവി (റ) തന്റെ ശറഹുസ്സുന്നയില്‍ ഉമ്മു ഹാനീ (റ)ഇല്‍ നിന്ന് ഉദ്ധരിക്കുന്നു (ഉമ്മു ഹാനീ എന്നവര്‍ അബുതാലിബിന്റെ പുത്രി ആണ് മഹാനായ അലി (റ) ന്റെ സഹോദരി ) അവര്‍ പറയുന്നു: നബി (സ) മക്ക ഫത്ഹിന്റെ ദിവസം മക്കയില്‍ വരുമ്പോള്‍ അവിടുത്തെ തിരു ശിരസ്സില്‍ നെഞ്ഞിലേക്ക് ഇറങ്ങി നില്ക്കു ന്ന നാലു മുടി കെട്ടുകള്‍ ഉണ്ടായിരുന്നു… അബു ഈസ തുര്മുദി (റ) ഈ ഹദീസ് ഹസനാണെന്ന് പറഞ്ഞിട്ടുണ്ട് قال في سنن ا بي داود حدثنا النفيلي ثنا سفيان عن ابن أبي نجيح عن مجاهد قال قالت أم هانىء : قدم النبي صلى الله عليه و سلم إلى مكة وله أربع غدائر تعني عقائص . قال الألباني : صحيح രണ്ടു) അബു ദാവൂദ് ഉമ്മു ഹാനീ (റ)ഇല്‍ നിന്ന് ഉദ്ധരിക്കുന്നു : നബി (സ) മക്ക ഫത്ഹിന്റെ ദിവസം മക്കയില്‍ വരുമ്പോള്‍ അവിടുത്തെ തിരു ശിരസ്സില്‍ നെഞ്ഞിലേക്ക് ഇറങ്ങി നില്ക്കുുന്ന നാലു മുടി കെട്ടുകള്‍ ഉണ്ടായിരുന്നു സലഫി ചിന്ടഗതിക്കാരനായ അല്ബാേനി പോലും ഈ ഹദീസ് സഹീ ഹ് ആണെന്ന് പറയുന്നു ഇബ്നു അബെ ശൈബയും സുനന് ഇബ്നു മാജയും മറ്റു മുഹദ്ദിസുകളും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് ഇനി വഹാബികള്ക്കും ജമാഅത്ത് കാര്ക്കും സീകര്യനായ ഇബ്നുല്‍ കയ്യിം തന്റെ സാദുല്‍ മആദില്‍ പറയുന്നത് ഒന്ന് കണ്ണ് തുറന്നു നോക്കുക വിമര്ശ കരെ قال ابن القيم في زاد المعاد في الفطرة وتباعها 167\1 وَكَانَ يُحِبّ التّرَجّلَ وَكَانَ يُرَجّلُ نَفْسَهُ تَارَةً وَتُرَجّلُهُ عَائِشَةُ تَارَةً . وَكَانَ شَعْرُهُ فَوْقَ الْجُمّةِ وَدُونَ الْوَفْرَةِ وَكَانَتْ جُمّتُهُ تَضْرِبُ شَحْمَةَ أُذُنَيْهِ وَإِذَا طَالَ جَعَلَهُ غَدَائِرَ أَرْبَعًا قَالَتْ أُمّ هَانِئٍ قَدِمَ عَلَيْنَا رَسُولُ اللّهِ صَلّى اللّهُ عَلَيْهِ وَسَلّمَ مَكّةَ قَدْمَةً وَلَهُ أَرْبَعُ غَدَائِرَ وَالْغَدَائِرُ الضّفَائِرُ وَهَذَا حَدِيثٌ صَحِيحٌ . : നബി (സ) മുടി ചീകി വെക്കല്‍ ഇഷ്ടാപെട്ടിരുന്നു ചിലപ്പോള്‍ സ്വയം ചീകി വെക്കും മറ്റു ചിലപ്പോള്‍ ആയിഷ (റ) ചീകി കൊടുക്കും അവിടുത്തെ തിരു കേശം തോള്‍ വരെയും ചെവികുറ്റി വരെ യും ഉണ്ടാവാറുണ്ട് ഇരു ചെവി കുറ്റികള്‍ വരെ ചേര്ന്ന് നിക്കുന്ന തിരുകേശം ഉണ്ടാവാറുണ്ട് അതിനെക്കാളും കൂടുതല്‍ അവിടുത്തെ തിരുകേശം നീണ്ടു പോയാല്‍ പ്രവാചകന്‍ ആ കേശത്തെ നെഞ്ഞിലേക്ക് ഇറങ്ങി നില്ക്കു ന്ന രൂപത്തില്‍ നാലു ഇതളുകള്‍ ആക്കി മുടഞ്ഞി ഇടാരുണ്ടായിരുന്നു .. ഈ ഹദീസ് സഹീ ഹ് ആണ് (ഇബ്നുല്‍ ഖയ്യിം സാദുല്‍ മആദ്) ഇനി എസ്കെക്കാര്‍ ഇതൊക്കെ വഹാബി പണ്ഡിതര്‍ അല്ലെ അവരല്ലേ ഈ ഹദീസ് സഹീ ഹ് ആക്കിയിട്ടുള്ളൂ എന്ന് പറഞ്ഞു ഇതു തള്ളാന്‍ വരട്ടെ ,, ഇനി പറയാന്‍ പോവുന്നത് ഹദീസ് ലോകത്തെ മുടി ചൂടാ മന്നനായ അല്ലാമ: ഇബ്നു ഹജരില്‍ അസ്ഖലാനി (റ) തങ്ങളുടെ സാക്ഷ്യമാണ് സനദ് ഇല്ലാത്ത വര്ത്തിമാനമല്ല മഹന്‍ അവര്കലള്‍ തന്റെ വിഖ്യാധമായ ഫത്ഹുല്‍ ബാരിയില്‍ പറയുന്നു : وَرَوَى أَبُو دَاوُدَ وَالتِّرْمِذِيّ مِنْ حَدِيث أُمّ هَانِئ قَالَتْ : ” رَأَيْت رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ وَلَهُ أَرْبَع غَدَائِر ” وَرِجَاله ثِقَات അബു ദാവൂദും തിര്മുദിയുംഉമ്മു ഹാനീ (റ) ഇല്‍ നിന്ന് യോഗ്യരായ പരമ്പര വഴി മഹതി അവര്കമള്‍ നബി (സ) മക്കയില്‍ വരുമ്പോള്‍ അവിടുത്തെ തിരു ശിരസ്സില്‍ നെഞ്ഞിലേക്ക് തൂങ്ങി കിടക്കുന്ന നാലു മുടി ക്കെട്ടുകള്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട് ( ഫത് ഹുല്‍ ബാരി ബാബു സിഫതി ന്നബിയ്യി ) വീണ്ടു മഹാന്‍ തന്നെ പറയട്ടെ : كَمَا أَخْرَجَ أَبُو دَاوُدَ وَالتِّرْمِذِيّ بِسَنَدٍ حَسَن مِنْ حَدِيث أُمّ هَانِئ قَالَتْ : ” قَدِمَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ مَكَّة وَلَهُ أَرْبَع غَدَائِر ” وَفِي لَفْظ ” أَرْبَع ضَفَائِر ” وَفِي رِوَايَة اِبْن مَاجَهْ ” أَرْبَع غَدَائِر يَعْنِي ضَفَائِر “ : അബൂ ദാവൂദും തിര്മുദിയും ഹസനായ സനദ് സഹിതം ഉമ്മു ഹാനീ(റ) നബി (സ) മക്കയില്‍ വരുമ്പോള്‍ അവിടുത്തെ തിരു ശിരസ്സില്‍ നെഞ്ഞിലേക്ക് തൂങ്ങി കിടക്കുന്ന നാലു മുടി ക്കെട്ടുകള്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട് (ഫത് ഹുല്‍ ബാരി ബാബു തല്ബീദ് ) ( فتح الباري باب التلبيد) ഇതു വരെ മഹതി ഉമ്മു ഹാനീ (റ) ന്റെ രിപോര്ട്ടയിരുന്നു ഇനി നബി (സ) ക്ക് പത്തു വര്ഷം ഖിദ്മത്ത് ചെയ്ത മഹാനായ അനസ് (റ) തന്നെ പറയുന്നത് കാണുക ഇമാം തബ്രാനി തന്റെ കിത്താബു സഗീരില്‍ റിപ്പോര്ട്ട് ചെയ്താണിത് അനസ് (റ) പറയുന്നു ഇമാം ഇബ്നു ഹൈസം (ര)തന്റെ മജ്മ ഉല്‍ സവാഇദില്‍ ബഹുമാന സ്വഹാബി അനസ് (ര) ഉദ്ധരിക്കുന്നു وعن أنس بن مالك قال: كانت للنبي صلى الله عليه وسلم أربع ضفائر في رأسه. رواه الطبراني في الصغير ورجاله ثقات. നബി (സ) ക്ക് അവിടുത്തെ തിരു ശിരസ്സില്‍ നെഞ്ഞിലേക്ക് ഇറങ്ങി ക്കിടക്കുന്ന വിധത്തിലുള്ള നാല് മുടിക്കെട്ടുകള്‍ ഉണ്ടായിരുന്നു ഇമാം തബ്രാനി തന്റെ കിത്താബു സഗീരില്‍ റിപ്പോര്ട്ട് ചെയ്താണിത് ഇനി നബി (സ) തങ്ങളെ പ്രിയ പത്നി ഉമ്മു സലമ: ബീവി ആണ് പറയുന്നത് അല്‍ വാഖിദി തന്റെ അല്‍ മഗാസിയില്‍ പറയുന്നത് കാണൂ قال: وحدثني علي بن يزيد، عن أبيه، عن عمته، عن أم سلمة زوج النبي صلى الله عليه وسلم قالت: ضفرت رأس النبي صلى الله عليه وسلم بذي الحليفة أربع ضفائر، فلم يحله حتى فتح مكة ومقامه بمكة، حتى حين أراد أن يخرج إلى حنين حله وغسلت رأسه بسدر. ദുല്‍ ഹുലൈഫയില്‍ നിന്ന് ഞാന്‍ നബി (സ) തങ്ങള്ക്കുه അവിടുത്തെ തിരു കേശം നെഞ്ഞിലേക്ക് തൂങ്ങി കിടക്കുന്ന രീതിയില്‍ നാല് ഇതളു കളാക്കി മുടഞ്ഞിട്ടു കൊടുത്തിരുന്നു ആ മുടികെട്ടു മക്ക ഫത് ഹു ആവുന്നത് വരെയും മക്കയില്‍ നില്ക്കു ന്ന സമയത്തും അവിടുന്ന് അഴിചിട്ടുണ്ടയിരുന്നില്ല അങ്ങിനെ ഹുനൈന്‍ യുദ്ധത്തിലേക്ക് പുറപ്പെടാന്‍ ഉദ്ധേഷിച്ചപ്പോള്‍ ആ മുടികെട്ടു കഴിച്ചു ഞാന്‍ അവിടുത്തെ ശിരസ്സ്‌ താളി ഉപയോഗിച്ച് കഴുകി കൊടുക്കുകയും ചെയ്തു നബി (സ) തങ്ങള്ക്കുക ചെവി ക്കുറ്റി വരെ ക്കും പിരടി വരേയ്ക്കും മുടി ഉണ്ടായിരുന്നു എന്ന ഹദീസുകളൊക്കെ വിശകലനം ചെയ്തു കൊണ്ട് മഹാനായ ഇബ്നു ഹജരില്‍ അസ്ഖലാനി (റ) പറയുന്നത് കാണുക : وَمَا دَلَّ عَلَيْهِ الْحَدِيث مِنْ كَوْن شَعْره صَلَّى اللَّه عَلَيْهِ وَسَلَّمَ كَانَ إِلَى قُرْب مَنْكِبَيْهِ كَانَ غَالِب أَحْوَاله ، وَكَانَ رُبَّمَا طَالَ حَتَّى يَصِير ذُؤَابَة وَيَتَّخِذ مِنْهُ عَقَائِص وَضَفَائِر كَمَا أَخْرَجَ أَبُو دَاوُدَ وَالتِّرْمِذِيّ بِسَنَدٍ حَسَن مِنْ حَدِيث أُمّ هَانِئ قَالَتْ : ” قَدِمَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ مَكَّة وَلَهُ أَرْبَع غَدَائِر ” وَفِي لَفْظ ” أَرْبَع ضَفَائِر ” وَفِي رِوَايَة اِبْن مَاجَهْ ” أَرْبَع غَدَائِر يَعْنِي ضَفَائِر ” وَالْغَدَائِر بِالْغَيْنِ الْمُعْجَمَة جَمْع غَدِيرَة بِوَزْنِ عَظِيمَة ، وَالضَّفَائِر بِوَزْنِهِ . فَالْغَدَائِر هِيَ الذَّوَائِب وَالضَّفَائِر هِيَ الْعَقَائِص ، فَحَاصِل الْخَبَر أَنَّ شَعْره طَالَ حَتَّى صَارَ ذَوَائِب فَضَفَّرَهُ أَرْبَع عَقَائِص ، وَهَذَا مَحْمُول عَلَى الْحَال الَّتِي يَبْعُد عَهْده بِتَعَهُّدِهِ شَعْره فِيهَا وَهِيَ حَالَة الشُّغْل بِالسَّفَرِ وَنَحْوه وَاَللَّه أَعْلَم . ( فتح الباري باب التلبيد) ഹദീസില്‍ നബി (സ) തങ്ങളുടെ കേശം പിരടിയോടു അടുത്ത് കിടക്കാരുണ്ടായിരുന്നു എന്ന് വന്നത് ആ അവസ്ഥയിലായിരുന്നു മിക്കവാറും സമയം എന്ന് വെക്കണം ചിലപ്പോള്‍ പിരടിയെക്കളും നീളത്തില്‍ പ്രവാചകന്റെ തിരുകേശം നീളുകയും അതിനെ മുടഞ്ഞിടപ്പെട്ട മുടിക്കെടുകലാക്കി വെക്കാറും ഉണ്ടായിരുന്നു ഇമാം അബൂടവൂടും തുര്മുടിയും ഹസനായ സനദ് സഹിതം ഉമ്മു ഹാനി (റ) ഇല്‍ നിന്ന് ഉദ്ധരിച്ചത് പോലെ :നബി (സ) മക്കയില്‍ വരുമ്പോള്‍ അവിടുത്തെ തിരു ശിരസ്സില്‍ നെഞ്ഞിലേക്ക് തൂങ്ങി കിടക്കുന്ന നാലു മുടി ക്കെട്ടുകള്‍ ഉണ്ടായിരുന്നു എന്ന് ”… ചുരുക്കത്തില്‍ പ്രവാചകന്റെ തിരുകേശം മുടഞ്ഞിടാന്‍ പാകത്തിലുള്ള മുടിക്കെട്ടുകള്‍ ആക്കി വെക്കാന്‍ പറ്റുന്ന രീതിയില്‍ നല്ലത് പോലെ നീണ്ടു കിടന്നിരുന്നു ,നബി തങ്ങള്‍ ഈ രൂപത്തില്‍ മുടി മുടഞ്ഞിടാരുല്ലത് മുടി കാര്യമായി ശ്രദ്ദിക്കാന്‍ സാദിക്കാത്ത യാത്ര വേളകളില്‍ ആയിരുന്നു (ഫത് ഹുല്‍ ബാരി ബാബു തല്ബീദ്) ഇവിടെ നബി തങ്ങള്കു്ന ശിരസ്സില്‍ നെഞ്ഞിലേക്ക് തൂങ്ങി കിടക്കുന്ന നാലു മുടി കെട്ടുകള്‍ ഉണ്ടായിരുന്നു എന്നതിന് മൂന്നു സ്വഹാബികളുടെ സാക്ഷ്യമാണ് നാം കണ്ടത് ഉമ്മു ഹാനീ (ര) ഉമ്മു സലമ ബീവി ,അനസ് (ര) തുടങ്ങിയവര്‍ അതിനു ഇബ്നു ഹജരില്‍ അസ്ഖലാനി തങ്ങളെ പോലുള്ളവരുടെ ക്ലീന്‍ സര്ട്ടിബഫിക്കറ്റും നാം കണ്ടു കഴിഞ്ഞു ഇനി നമുക്ക് നോക്കാനുള്ളത് ഈ ഹദീസില്‍ പറഞ്ഞ അല്ഗ്ദാഇര്‍…എന്നതിന് നെഞ്ഞിലേക്ക് തൂങ്ങി കിടക്കുന്ന മുടിക്കെട്ടുകള്‍ എന്ന്നു ആരാണ് അര്ഥംഇ നല്കി…യത് എന്നാണ് അതുംകൂടി നോക്കാം لسان العرب – ابن منظور ] الكتاب : لسان العرب المؤلف : محمد بن مكرم بن منظور الأفريقي المصري والغَدائِرُ الذوائب واحدتها غَدِيرة قال الليث كل عَقِيصة غَدِيرة والغَدِيرتان الذُّؤابتان اللتان تسقطان على الصدر….. وفي صفته صلى الله عليه وسلم قَدِمَ مكّة وله أَربعُ غَدائِرَ هي الذوائب واحدتها غَدِيرة _(الكتاب : تاج العروس من جواهر القاموس( المؤلف : محمّد بن محمّد بن عبد الرزّاق الحسيني ، أبو الفيض ، الملقّب بمرتضى ، الزَّبيدي تحقيق مجموعة من المحققين والغَديرَتانِ : الذُؤابَتانِ اللَّتَان تَسْقُطَان على الصَّدْرِ ، ج غَدائِرُ ലിസാനുല്‍ അറബില്‍ ഗദീര്‍ വിശദീകരിച്ചു നബി (സ) തങ്ങള്ക്കുْ നാലു ഗദീര്‍ ഉണ്ടായിരുന്നു എന്നും സ്മരിക്കുന്നു രണ്ടു ഗദീര്‍ എന്നാല്‍ നെഞ്ഞിലേക്ക് ഇറങ്ങി നില്ക്കു ന്ന രണ്ടു മുടി ക്കെട്ടുകള്‍ എന്നാണ് അപ്പോള്‍ നാലു ഗദീര്‍ എന്നാല്‍ നെഞ്ഞിലേക്ക് ഇറങ്ങി നില്ക്കു ന്ന നാലു മുടി ക്കെട്ടുകള്‍ എന്നാണ് ഇനി പ്രധാനപ്പെട്ട ചില കാര്യങ്ങളാണ്‌ ഇവിടെ വെക്കാന്‍ പോകുന്നത് ഒന്നാമതായി, നബി(സ) തന്റെ തിരുകേശം വെട്ടിക്കളയുകയോ ഹജ്ജിലോ ഉമ്രക്കോ അല്ലാതെ മുണ്ഡനം ചെയ്യാറുമില്ല എന്ന് പണ്ഡിതര്‍ വെക്തമാക്കിയിട്ടുണ്ട് അത് കാണുക ഇബ്ന്ല്‍ ഖയ്യിം തന്റെ സാദുല്‍ മ ആദില്‍ പറയുന്നത് കാണുക وَكَانَ هَدْيُهُ فِي حَلْقِ الرّأْسِ تَرْكَهُ كُلّهُ أَوْ أَخْذَهُ كُلّهُ وَلَمْ يَكُنْ يَحْلِقُ بَعْضَهُ وَيَدَعُ بَعْضَهُ وَلَمْ يُحْفَظْ عَنْهُ حَلْقُهُ إلّا فِي نُسُكٍ . നബി (സ) തങ്ങളുടെ തിരു കേശത്തില്‍ ഉള്ള മാതൃക ഒന്നുകില്‍ മുഴുവന്‍ കളയുക അല്ലെങ്കില്‍ തീരെ വെട്ടാതെയും കളയാതെയും മുഴുവന്‍ വിട്ടേക്കുക ഇതായിരുന്നു , നബി (സ) ഹജ്ജിനോ ഉമ്രക്കോ അല്ലാതെ മുടി കളഞ്ഞതായി സ്ഥിരീകരിക്കപ്പെട്ടിട്ടുമില്ല ഈ വിഷയം വേറെയും പലര്‍ പറഞ്ഞിട്ടുണ്ട് രണ്ടാമതായി: ഹിജ്രക്ക് ശേഷം നബി (സ) മൂന്നു പ്രവശ്യമാല്ലാതെ തിരു കേശം കളഞ്ഞിട്ടില്ല എന്ന് ഇമാം നവവി (ര) പറയുന്നത് കാണുക قال الإمام النووي: (هذا، ولم يحلق النبي صلى الله عليه وسلم رأسه (أي بالكلية) في سني الهجرة إلا عام الحديبية ثم عام عمرة القضاء ثم عام حجة الوداع).( الكتاب : موسوعة الدفاع عن رسول الله صلى الله عليه وسلم31\2) “ഹിജ്രക്ക് ശേഷം മൂന്നു പ്രാവശ്യം മാത്രമാണ് മുടി എടുതതത് ഒന്ന്, ഹുദൈബിയ്യ സന്ധി നടന്ന വര്ഷരത്തില്‍ ഹുദൈബിയ്യയില്‍ വെച്ച് , രണ്ടു അടുത്ത വര്ഷം ഏഴിന് ഉമ്രതുല്‍ കദാ ഇല്‍ വെച്ച് , മൂന്നു ഹജ്ജത്തുല്‍ വദാഇല്‍ വെച്ച് ,ഉമ്രതുല്‍ ജിഉരാനയില്‍ നബി (സ) തങ്ങള്‍ തന്റെ മുടി കളഞ്ഞിട്ടില്ല മൂന്നാമതായി : നബി (സ) എത്ര പ്രാവശ്യം ആണ് ഹിജ്രക്ക് ശേഷം ഹജ്ജും ഉംറയും ചെയ്തത്? എന്നുള്ളതാണ് ഹജ്ജു ഒരു പ്രാവശ്യമാണ് ചെയ്തതെങ്കില്‍ നാലു പ്രാവശ്യം ഉമ്രക്കു ഇഹ്റാം ചെയ്തിട്ടുണ്ട് പക്ഷെ മൂന്നെണ്ണം മാത്രമേ ചെയ്യാന്‍ കഴിഞ്ഞിള്ളൂ ഹിജ്രക്ക് ശേഷം ആദ്യമയി നബി (സ) യും സ്വഹാബികളും ഉമ്ര ചെയ്യാന്‍ തീരുമാനിച്ചു മക്കക്കടുത്ത ഹുദൈബിയ്യയില്‍ എത്തിയപ്പോള്‍ മക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞു ഖുറൈശികള്‍ അവിടെ വെച്ച് തടഞ്ഞു അത് ഹിജ്ര ആറാം വര്ഷലത്തിലയിരുന്നു അത് കാരണം ആ ഉമ്ര ആ വര്ഷം ചെയ്യാന്‍ കഴിഞ്ഞില്ല പിന്നീടുഅടുത്ത വര്ഷംആണ് ( ഹിജ്ര എഴാം വര്ഷ്ത്തില്‍) ഉമ്രതുല്‍ കദാ എന്ന പേരില്‍ അറിയപ്പെട്ടആ ഉമ്ര നബി(സ) യും സ്വഹാബികളും ചെയ്തത് ഈ ഉമ്രയാണ് ഹിജ്രക്ക് ശേഷം നബി(സ) യും സ്വഹാബികളും ആദ്യമയി ചെയ്യുന്ന ഉമ്ര രണ്ടാമതായി: നബിയും സ്വഹാബികളും ഉമ്ര ചെയ്തത് ഉമ്രതുല്‍ ജിഉരാനയാണ് അത് മക്ക ഫതഹിന്റെ ശേഷമാണു മക്ക ഫത്ഹു നടന്നത് ഹിജ്ര എട്ടിലാണ് അതെ വര്ഷഹത്തില്‍ തന്നെയാണ് ഈ ഉംറയും ചെയ്തത് മൂന്നാമതായി ഉമ്ര ചെയ്തത് ഹജ്ജത്തുല്‍ വദാ ഇന്റെ ദിവസം ചെയ്ത ഉമ്രയാണ് അത് ഹിജ്ര പത്തിലാണ് ഈ ഉമ്രകളെല്ലാം ചെയ്തത് ദുല്‍ കാദ് മാസത്തിലാണ് നാലാമതായി : എത്ര പ്രാവശ്യമാണ് നബി (സ) മൊത്തത്തില്‍ മക്കയിലേക്ക് വന്നത് എന്നതാണ് നബി (സ) തങ്ങള്നാസലു പ്രാവശ്യം മക്കയിലേക്ക് വന്നിട്ടുണ്ട് ഒന്ന്: ഉമ്രതുല്‍ കദാ ഇല്‍ ,രണ്ടു: മക്ക ഫതഹില്‍ അന്ന് അവിടുന്ന് ഉമ്ര ചെയ്തില്ല തവാഫ് മാത്രമാണ് ചെയ്തത് ,മൂന്ന : ഉമ്രതുല്‍ ജിഉരാനയില്‍ ,നാലു :ഹജ്ജത്തുല്‍ വദാ ഇല്‍ , ഇനി നമുക്ക് നോക്കാനുള്ളത് ഹിജ്ര കഴിഞ്ഞതിനു ശേഷം എത്രാം വര്ഷനത്തിലാണ് നബി (സ) ആദ്യമായി മുടി കളഞ്ഞത് എന്നാണ്, നിസ്സംശയം നമുക്ക് പറയാം ഹിജ്ര ആറാം വര്ഷ്ത്തിലാണ് ആദ്യമായി നബി (സ) മുടി എടുത്ത് എന്ന് അത് ഹുദൈബിയ്യ യില്‍ വെച്ചായിരുന്നു ,മക്ക മുശ്രിക്കുകള്‍ മക്കയില്‍ കടക്കാന്‍ നബിയും സ്വഹാബികളെയും അനുവദിക്കാത്ത വര്ഷതമായിരുന്നു അത് . അന്ന് ഹുദൈബിയ്യയില്‍ വെച്ച് നബിയും സ്വഹാബികളും അറവു നടത്തുകയും മുടി എടുക്കുകയും ചെയ്തു അന്നത്തെ സമ്പവ വികാസങ്ങള്‍ മുശ്രിക്കായ ഉര്വഎത് ബ്നു മസൂദ് തന്നെ വിവരിച്ചത് കാണാം നബി(സ) കാര്ക്കി ച്ചു തുപ്പിയാല്‍ പോലും സ്വഹാബികള്‍ നിലത്തു വീഴാന്‍ അനുവദിച്ചിരുന്നില്ല എന്നും നബി(സ) വുദു എടുത്ത വെള്ളം കൈക്കലാക്കാന്‍ അവര്‍ യുദ്ധം വരെ നടത്താന്‍ തയ്യാറായിരുന്നു എന്നും അയാള്‍ സാകഷ്യ പ്പെടുത്തിയിട്ടുണ്ട് അത്തരം സന്ദര്ഭൂത്തില്‍ നബി (സ) തന്റെ തിരു കേശം കളഞ്ഞാല്‍ അത് അവര്‍ കൈവശപ്പെടുത്താതെ കുഴിച്ചിടുകയായിരുന്നു എന്ന് ബുദ്ദി നഷ്ട്ട പെട്ടവരെ കരുതുകയുള്ളൂ എങ്കില്‍ ആറു വര്ഷം കളയാതെ വെച്ചിരുന്ന തിരു കേശമാണ് പ്രവാചകന്‍ അന്ന് കളഞ്ഞത് എന്നുറപ്പാണല്ലോ അങ്ങിനെ എങ്കില്‍ ആ തിരുകേശത്തിന്റെ വലിപ്പം എത്ര ഉണ്ടാവുമെന്ന് ഒന്ന് സങ്കല്പിച്ചു നോക്കൂ എസ്കെക്കരാ, വഹാബീ മൌദൂടികളെ ,ബോദം കെടാതെ സൂക്ഷിക്കണം എന്ന് മാത്രമേ പറയാനുള്ളൂ , നബി (സ) യുടെ തിരുകേശം അളക്കാന്‍ സ്കെയില്‍ ഉപയോഗിക്കുന്ന നിങ്ങള്‍ ഒന്ന് മനസ്സില്‍ അന്ന് ഹുദൈബിയ്യയില്‍ കല്ഞ്ഞെടുത്ത തിരുകേശത്തിന്റെ വലിപ്പമൊന്നു അളന്നു നോക്കൂ രണ്ടാമതായി നബി (സ) തങ്ങള്‍ തിരു കേശം കളഞ്ഞത് അടുത്ത വര്ഷം അഥവാ ഹിജ്ര എഴാം വര്ഷിത്തിലാണ് ഉമ്രതുല്‍ കദാ ഇല്‍ ആണത് അത് മര്വിയില്‍ വെച്ച് കൊണ്ടാണ് പിന്നീടു നബി (സ) മക്കയില്‍ വന്നത് മക്ക ഫതഹിന്റെ ദിനത്തിലാണ് അന്ന് നബി (സ) തങ്ങള്‍ ഉമ്ര ചെയ്തിരുന്നില്ല വെറും തവാഫ് മാത്രമാണ് ചെയ്തത് അന്ന് മുടി എടുക്കേണ്ട കാര്യവുമില്ല അന്ന് നബി (സ) മക്കയില്‍ വന്നപ്പോള്‍ ഉള്ള കാഴ്ചയാണ് മഹതി ഉമ്മു സലമ ബീവിയും ഉമ്മു ഹാനീ ബീവിയും (ര) നമുക്ക് പറഞ്ഞു തന്നത് അഥവാ നബി (സ) മക്കയില്‍ വരുമ്പോള്‍ നെഞ്ഞിലേക്ക് തൂങ്ങി ക്കിടക്കുന്ന രീതിയില്‍ നാലു മുടി ക്കെട്ടുകള്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞത് മൂന്നാമതായി പ്രവാചകര്‍ (സ) തന്റെ തിരുകേശം കളഞ്ഞത് ഹജ്ജത്തുല്‍ വദാഇലാണ് അതിനിടക്ക് തിരുകേശം കളഞ്ഞിട്ടില്ല എന്നാണ് ഇമാം നവവി (ര) പോലയൂള്ളവര്‍ പറയുന്നത് മക്ക ഫത്ഹിനു ശേഷം ചെയ്ത ഉമ്ര ജി ഉരാനയില്‍ നബി(സ) തന്റെ മുടി കളഞ്ഞിട്ടില്ല എന്നും വെട്ടുകയാണ് ചെയ്തതെന്നും ഉമ്രയില്‍ മുടി വെട്ടല്‍ എന്ന അദ്ധ്യായത്തില്‍ മഹാന്‍ അവര്കതള്‍ പറയുന്നു . قال الامام النووي رح في شرح مسلم في باب التقصير في العمرة 349\4 قَوْله : ( قَالَ اِبْن عَبَّاس : قَالَ لِي مُعَاوِيَة : أَعَلِمْت أَنِّي قَصَّرْت عَنْ رَأْس رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ عِنْد الْمَرْوَة بِمِشْقَصٍ ؟ فَقُلْت : لَا أَعْلَم هَذِهِ إِلَّا حُجَّة عَلَيْك ) وَفِي الرِّوَايَة الْأُخْرَى : ( قَصَّرْت عَنْ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ بِمِشْقَصٍ ، وَهُوَ عَلَى الْمَرْوَة ، أَوْ رَأَيْته يُقَصَّر عَنْهُ بِمِشْقَصٍ ، وَهُوَ عَلَى الْمَرْوَة ) . فِي هَذَا الْحَدِيث جَوَاز الِاقْتِصَار عَلَى التَّقْصِير وَإِنْ كَانَ الْحَلْق أَفْضَل ، وَسَوَاء فِي ذَلِكَ الْحَاجّ وَالْمُعْتَمِر ، إِلَّا أَنَّهُ يُسْتَحَبّ لِلْمُتَمَتِّعِ أَنْ يُقَصِّر فِي الْعُمْرَة وَيَحْلِق فِي الْحَجّ لِيَقَع الْحَلْق فِي أَكْمَل الْعِبَادَتَيْنِ ، وَقَدْ سَبَقَتْ الْأَحَادِيث فِي هَذَا . وَفِيهِ أَنَّهُ يُسْتَحَبّ أَنْ يَكُون تَقْصِير الْمُعْتَمِر أَوْ حَلْقه عِنْد الْمَرْوَة لِأَنَّهَا مَوْضِع تَحَلُّله ، كَمَا يُسْتَحَبّ لِلْحَاجِّ أَنْ يَكُون حَلْقه أَوْ تَقْصِيره فِي مِنًى لِأَنَّهَا مَوْضِع تَحَلُّله ، وَحَيْثُ حَلَقَا أَوْ قَصَّرَا مِنْ الْحَرَم كُلّه جَازَ . وَهَذَا الْحَدِيث مَحْمُول عَلَى أَنَّهُ قَصَّرَ عَنْ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ فِي عُمْرَة الْجِعِرَّانَة لِأَنَّ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ فِي حَجَّة الْوَدَاع كَانَ قَارِنًا كَمَا سَبَقَ إِيضَاحه ، وَثَبَتَ أَنَّهُ صَلَّى اللَّه عَلَيْهِ وَسَلَّمَ حَلَقَ بِمِنًى وَفَرَّقَ أَبُو طَلْحَة رَضِيَ اللَّه عَنْهُ شَعْره بَيْن النَّاس ، فَلَا يَجُوز حَمْل تَقْصِير مُعَاوِيَة عَلَى حَجَّة الْوَدَاع. ولا يصح حمله أيضاً على عمرة القضاء الواقعة سنة سبع من الهجرة ، لأن معاوية لم يكن يومئذ مسلماً ، إنما أسلم يوم الفتح سنة ثمان ، هذا هو الصحيح المشهور മുആവിയ്യ (ര) ഇബ്നു അബ്ബാസ്‌ (ര) നോട് പറയുന്നു നീ അറിഞ്ഞിട്ടില്ലേ ? ഞാന്‍ നബി (സ) തങ്ങളുടെ മുടി (ഉമ്രക്കു ശേഷം ) മര്വനക്കടുത് വെച്ച് അമ്പിന്റെ പരന്ന മൂര്ച്ചّയുള്ള ഭാഗം കൊണ്ട് വെട്ടിക്കൊടുതത്?… ഈ ഹദീസ് വിശദീകരിച്ചു മഹാന്‍ പറയുന്നു ഈ ഹദീസില്‍ ഹാജിക്കായാലും ഉമ്രക്കാരന്‍ ആയാലും അവസാനം മുടി വെട്ടല്‍ അനുവദനീയം ആണെന്ന് വരുന്നുണ്ട് മുടി കളയലാണ്‌ ഏറ്റവും ശ്രേഷ്ടമെങ്കിലും ,എങ്കിലും തമത്തൂ ആയി ഇഹ്രാം ചെയ്തവന്‍ ഉമ്ര കഴിഞ്ഞാല്‍ മുടി വെട്ടലും ഹജ്ജു കഴിഞ്ഞാല്‍ മുടി കളയലും സുന്നതുണ്ട് …ഈ ഹദീസില്‍ പറഞ്ഞ മുആവിയ്യ (ര) നബി(സ) തങ്ങളുടെ മുടി വെട്ടി എന്ന് പറഞ്ഞത് ഉമ്രതുല്‍ ജി ഉരാനയിലനെന്നു വെക്കേണ്ടതാണ് കാരണം നബി (സ) ഹജ്ജത്തുല്‍ വദാഇല്‍ ഖാരിന്ആതയിട്ടാണ് ഇഹ്റാം ചെയ്തത് …ഹിജ്ര എഴാം വര്ഷലത്തില്‍ നടന്ന ഉമ്രതുല്‍ കദാ ഇലാണ് ഇതെന്നും വെക്കാന്‍ വയ്യ കാരണം മുആവിയ്യ (ര) അന്ന് മുസ്ലിം ആയിട്ടില്ല മഹാന്‍ ഹിജ്ര എട്ടിലാണ് മുസ്ലിമാവുന്നത് ഇതാണ് ഏറ്റവും സീകര്യമായ അഭിപ്രായം ..(ശരഹു മുസ്ലിം ) അപ്പോള്‍ ഹിജ്ര എട്ടാം വര്ഷ ത്തില്‍ നബി (സ) മക്കയിലേക്ക് വരുമ്പോള്‍ അവിടുത്തെ ശിരസ്സില്‍ ഉണ്ടായിരുന്ന നെഞ്ഞിലേക്ക് വീണു കിടന്നിരുന്ന നാലു കേട്ടുകളയുള്ള തിരു കേശം അതെ വര്ഷം രണ്ടു മാസം കഴിഞ്ഞു ചെയ്ത ഉമ്ര ജിഉരാനയില്‍ വെച്ചും മുഴുവന്‍ വടിച്ചു കളഞ്ഞില്ല എന്ന് വെക്തമായി,( നബി (സ) തങ്ങള്‍ മുടി ഹജ്ജിലോ ഉമ്രയിലോ അല്ലാതെ വെട്ടാരോ വടിക്കാരോ ഇല്ല എന്ന അവിടുത്തെ ചര്യ കൂടി നാം മനസ്സിലാക്കുമ്പോള്‍ അവിടുത്തെ തിരു കേശം വീണ്ടും വീണ്ടും വളരാന്‍ തന്നെയാണ് സാധ്യത .) പിന്നെ എന്നാണ് ആ തിരുകേശം മുഴുവന്‍ വടിച്ചു കളഞ്ഞത് സംശയമില്ല ഹജ്ജത്തുല്‍ വദാഇല്‍ തന്നെ അപ്പോഴേക്കും വര്ഷം രണ്ടു വീണ്ടും കൂടി എന്ന് കൂടി നാം മനസ്സിലാക്കണം നബി(സ) ഹിജ്ര എഴില്‍ ഉമ്രതുല്‍ കദാ കഴിഞ്ഞപ്പോള്‍ വടിച്ചു കളഞ്ഞ മുടി ഹിജ്ര എട്ടു ആഴപ്പോഴേക്കും നെഞ്ഞിലേക്ക് വീണു കിടക്കുന്ന രീതിയില്‍ വളര്ന്നി ട്ടുണ്ടെങ്കില്‍ രണ്ടു വര്ഷം വടിക്കാതെ ഇട്ടാല്‍ എത്ര നീളം കൂടുമെന്ന് ആരെയും പറഞ്ഞറീക്കേണ്ടതില്ല ഇതോടെ വിവരമില്ലാത്ത എസ്കെക്കാരന്‍ നേതാവിന്റെയും ശിങ്കിടി കളുടെയും ചോദ്യം വെറും പൊള്ളയായി ഹജ്ജത്തുല്‍ വദാ ഇല്‍ നബിയുടെ തിരു കേശത്തിന്റെ വലിപ്പം എത്ര ഉണ്ടായിരുന്നു എന്നതും ചെവി ക്കുറ്റിയില്‍ കൂടുതല്‍ മുടി വളര്ത്തി യില്ല എന്നതുമായ വാദം വെറും വിവരക്കേടും ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ഉദ്ധെഷിച്ചുല്ലതുമാണ് ഇനി നമുക്ക് ചോദിക്കാനുള്ളത് വഹാബി ശൈലി കടമെടുത് ബഹാ ഉദ്ധീന്‍ മൌലവിയും കൂട്ടരും ചോദിക്കുന്നത് പോലെ ഇവിടെ നബി(സ) സ്ത്രീകളെ പോലെ മുടി നീട്ടി എന്ന് പരിഹസിക്കാന്‍ നിങ്ങള്‍ വീണ്ടും തയ്യാറാവുമോ? അറിയാന്‍ ആഗ്രഹമുണ്ട്

2/02/2011

സിഎച്ചിന്റെ മകന് സമുദായത്തിന്റെ സങ്കടഹരജി

കേരള മുസ്ലിംകളുടെ മനസ്സാകുന്ന മാണിക്യക്കൊട്ടാരത്തിലെ കിരീടം വയ്ക്കാത്ത രാജാവായി വാണ (മുസ്ലിംലീഗ്‌ പ്രസംഗകരുടെ സ്ഥിരം പ്രയോഗം കടമെടുക്കുന്നു) സിഎച്ച്‌ മുഹമ്മദ്കോയ എന്ന വിജിഗീഷുവിന്റെ മകനായി ജനിച്ച താങ്കള്‍ സൗഭാഗ്യവാനാണ്‌. സിഎച്ചിനെക്കുറിച്ചുള്ള ഓര്‍മകള്‍ കേരളത്തിലെ പൊതുസമൂഹം മധുരോദാരമായ ഈടുവയ്പ്പായാണ്‌ ഇന്നും കൊണ്ടുനടക്കുന്നത്‌. താങ്കളുടെ മുഖസൗകുമാര്യം ആ മഹാനെക്കുറിച്ചുള്ള സ്മരണകളെ പേര്‍ത്തും പേര്‍ത്തും തിരിച്ചുകൊണ്ടുവരുന്നു. രാഷ്ട്രീയ, വിദ്യാഭ്യാസ, പത്രപ്രവര്‍ത്തന, സാഹിത്യ മണ്ഡലങ്ങളില്‍ ഒരുപോലെ വിരാജിച്ച താങ്കളുടെ ബാപ്പ മുസ്ലിംലീഗിന്‌ ദിശാബോധം നല്‍കിയ അമരക്കാരനായും മുസ്ലിംസമൂഹത്തിന്‌ തണലും കുളിരും പകര്‍ന്ന ആല്‍മരമായും കേരളീയ പൊതുസമൂഹത്തിന്‌ നീതിയും നെറിയുമുള്ള രാഷ്ട്രീയ നേതാവായും ചിരിയും ചിന്തയും വിതറിയ സഹൃദയനായും ജീവിച്ചു. അക്ഷരങ്ങള്‍ ആത്മപ്രകാശനത്തിനുള്ള സിദ്ധി മാത്രമല്ല ആത്മരക്ഷക്കുള്ള വരായുധം കൂടിയാണ്‌ എന്ന്‌ ചന്ദ്രികയിലൂടെ പ്രബുദ്ധകേരളത്തെ ബോധ്യപ്പെടുത്തിയ മഹാ മനീഷി കൂടിയായിരുന്നു അദ്ദേഹം. ഇത്രയും ആമുഖമായി പറഞ്ഞതിനു ശേഷം താങ്കളുടെ മുന്നില്‍ ഒരു സങ്കടഹരജി സമര്‍പ്പിക്കട്ടെ. ആ ഹരജി മറ്റാരുടേതുമല്ല, താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റേതാണ്‌. 'വെള്ളംകോരികളും വിറകുവെട്ടുകാരും' എന്ന മുദ്രയോടെ ഒരുവേള കേരളീയ മുഖ്യധാര മാറ്റിനിര്‍ത്തിയപ്പോള്‍ അവരെ വിജ്ഞാനത്തിന്റെയും വിചാരവിപ്ലവത്തിന്റെയും രാജപാതയിലൂടെ കൈപിടിച്ചുയര്‍ത്തിക്കൊണ്ടുവന്നത്‌ താങ്കളുടെ ബാപ്പയെപോലുള്ള കുറെ നിസ്വാര്‍ത്ഥസേവകരായിരുന്നുവെന്ന്‌ പറയേണ്ടതില്ലല്ലോ? അവര്‍ക്ക്‌ സിഎച്ചിന്റെ പുത്രന്‍ എന്ന നിലയില്‍ താങ്കളോട്‌ പെരുത്തും സ്നേഹമുണ്ട്‌. താങ്കള്‍ വളര്‍ന്നു വലുതായി മറ്റൊരു സിഎച്ചായി പാര്‍ട്ടിയുടെ അഗ്രിമസ്ഥാനത്ത്‌ വന്നുനില്‍ക്കുമെന്നൊക്കെ ഒരു കാലത്ത്‌ അവര്‍ സ്വപ്നം കണ്ടിരുന്നു. താങ്കള്‍ ആദ്യമായി കോഴിക്കോട്‌ രണ്ടാം മണ്ഡലത്തില്‍നിന്ന്‌ ജയിച്ചു കയറിയപ്പോള്‍ ദി ഹിന്ദു പത്രം 'ചരിത്ര പുരുഷന്റെ പുത്രന്‍ ' എന്നാണ്‌ വിശേഷിപ്പിച്ചത്‌ എന്തു പ്രതീക്ഷയിലായിരുന്നു അവര്‍ നോക്കിക്കണ്ടതെന്നോ? യുവജനയാത്രയിലൂടെ കേരള രാഷ്ട്രീയത്തിലേക്ക്‌ ഡോക്ടറായ താങ്കള്‍ ഇറങ്ങിവരാന്‍ ധീരമായ തീരുമാനമെടുത്തപ്പോള്‍ മഞ്ചേശ്വരം മുതല്‍ മാര്‍ത്താണ്ഡംവരെയുള്ള യുവസമൂഹം ഉറക്കമൊഴിഞ്ഞ്‌ കാത്തിരുന്നത്‌ താങ്കള്‍ ഓര്‍ക്കുന്നില്ലേ? എന്തെല്ലാം സ്വപ്നങ്ങളായിരുന്നു അവരന്ന്‌ നെയ്തെടുത്തത്‌? എന്നാല്‍ ഇന്ന്‌ മുസ്ലിംലീഗിലെ സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്കു പോലും താങ്കളുടെ മുന്നില്‍ ഒരു പാട്‌ ആവലാതികളും സങ്കടങ്ങളും നിരാശയും നിരത്താനുണ്ട്‌ എന്ന യാഥാര്‍ത്ഥ്യം താങ്കളറിയുമോ എന്ന്‌ തീര്‍ച്ചയില്ല. 'ഡോ. എം കെ മുനീറിന്റെ പ്രതിഛായ' തകരുന്നതില്‍ താങ്കളെക്കാള്‍ നെഞ്ചുപൊട്ടുന്നവരുണ്ട്‌. 'എത്ര കോടികള്‍ കിട്ടിയാലാണ്‌ എന്റെ നഷ്ടങ്ങള്‍ക്ക്‌ പകരമാവുക' എന്നും 'എന്റെ ശരീരത്തില്‍ തകര്‍ക്കപ്പെട്ട കോശങ്ങള്‍ ആര്‍ക്ക്‌ പുനര്‍നിര്‍മിക്കാനാവും' എന്നുമൊക്കെ ചോദിക്കുന്ന താങ്കള്‍, താങ്കളുടെ സമുദായം ഇപ്പോള്‍ കൊണ്ടുനടക്കുന്ന വേദനകളെയും ആക്രന്ദനങ്ങളെയും കുറിച്ച്‌ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? താങ്കളെ തലപ്പത്തിരുത്തി ഒരു സമൂഹത്തെ മൊത്തത്തില്‍ ചീഞ്ഞളിഞ്ഞ ശവത്തെ പരുന്തുകള്‍ കൊത്തിവലിക്കും പോലെ ഇന്ത്യാവിഷന്‍ എന്ന താങ്കളുടെ സ്വപ്നചാനല്‍ 24 മണിക്കൂറും കൊത്തിവലിച്ച്‌ കേരളീയ പൊതുസമൂഹത്തിനു മുന്നിലിട്ട്‌ നാറ്റുമ്പോള്‍ 'നിഷ്പക്ഷ' ചാനല്‍ മുതലാളി എന്ന ഖ്യാതിയില്‍ തന്റെ പ്രതിഛായ കൂടിക്കൂടിവരികയാണെന്ന്‌ താങ്കള്‍ കരുതുന്നുണ്ടോ? അടുത്ത കാലത്ത്‌ 'ലൗ ജിഹാദ്‌, തീവ്രവാദം, സൂഫിയ മഅ്ദനി' തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ കേരളത്തിലെ മീഡിയ പൊന്നോണം കൊണ്ടാടിയപ്പോള്‍ എങ്ങനെയായിരുന്നു താങ്കള്‍ കഷ്ടപ്പെട്ട്‌ കെട്ടിപ്പൊക്കിയ ചാനല്‍ ആ വിഷയങ്ങള്‍ കൈകാര്യം ചെയ്തതെന്ന്‌ ചിന്തിച്ചിട്ടുണ്ടോ? എപ്പോഴെങ്കിലും ഇരകളോട്‌ നീതി കാട്ടിയതായി അന്വേഷിച്ചിട്ടുണ്ടോ? നിഷ്പക്ഷ മാധ്യമങ്ങള്‍ കാണിക്കേണ്ട സാമാന്യമര്യാദയുടെ ആയിരത്തിലൊരംശം ഇന്ത്യാവിഷനില്‍നിന്ന്‌ താങ്കളുടെ സമുദായത്തിന്‌ പ്രതീക്ഷിക്കാന്‍ അവകാശമുണ്ടെന്ന്‌ പറയാന്‍ താങ്കള്‍ക്ക്‌ ധൈര്യമുണ്ടോ? എന്താണ്‌ നിഷ്പക്ഷത കൊണ്ട്‌ താങ്കള്‍ അര്‍ഥമാക്കുന്നത്‌? ചാനല്‍ചെയര്‍മാന്‍ ന്യൂസ്‌റൂമില്‍ നിന്ന്‌ ആയിരം കാതമകലെ അടച്ചിട്ട മുറിയില്‍ കണ്ണും ചിമ്മിയിരിക്കുക. നികേഷുകുമാറും ഭഗത്തുമാരും വായയില്‍ തോന്നിയത്‌ വിളിച്ചു കൂവുകയും നാട്ടുകാരെക്കൊണ്ട്‌ പറയിപ്പിക്കുകയും ചെയ്യുക. വേദന കൊണ്ട്‌ പുളയുന്ന ഇരകളെ നോക്കി കളിയാക്കി ചിരിക്കുക. അവിടെ സത്യത്തിന്റെയോ സാമാന്യ നീതിയുടെയോ നേരിന്റെയോ നെറിയുടെയോ പ്രശ്നം ഉല്‍ഭവിക്കുന്നില്ലെന്ന്‌ സ്വയം തീരുമാനിച്ച്‌ സമാധാനിക്കുക. ഭീതിദമായൊരു പ്രതിസന്ധിയല്ലേ ഇത്‌? 'കാത്തിരിക്കുന്നവനിലേക്ക്‌ നീതി വരും, വൈകിയാണെങ്കിലും' എന്ന്‌ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ താങ്കളെഴുതിയ നീണ്ട കുറിപ്പ്‌ വായിച്ചപ്പോള്‍ ശാഹിദിന്‌ അന്നുറക്കം വന്നില്ല; കാരണം എന്തുമാത്രം വൈരുധ്യങ്ങളും വിവരക്കേടുകളുമാണ്‌ താങ്കള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നോര്‍ത്ത്‌. അത്‌ മുഴുവന്‍ വായിച്ചുകഴിഞ്ഞപ്പോള്‍ ഒരു ചോദ്യം മനസ്സില്‍ കലപില കൂട്ടുന്നുണ്ടായിരുന്നു. ഇത്രമാത്രം കഷ്ടപ്പെട്ടിട്ട്‌ മിസ്റ്റര്‍ മുനീര്‍ എന്തിനാണ്‌ ഈ ചാനല്‍ നിലനിര്‍ത്തുന്നത്‌? മുനീറിന്റെ കുടുംബത്തിന്‌ വല്ല മെച്ചവുമുണ്ടോ? താങ്കള്‍ തന്നെ 'ഭാഷാപോഷിണി' യില്‍ ഒരിക്കല്‍ എഴുതി, എംഎല്‍എ യും മന്ത്രിയുമൊക്കെയായിട്ടും എന്റെ ഉമ്മാക്ക്‌ ഒരു രൂപ പോലും ഞാനിതുവരെ കൊടുത്തിട്ടില്ലെന്ന്‌. ആ നല്ല ഉമ്മാക്ക്‌ 'മുനി' യെ നന്നായി അറിയുന്നതു കൊണ്ട്‌ അവര്‍ക്ക്‌ അണുമണിത്തൂക്കം പരിഭവം ഉണ്ടായിട്ടില്ലായിരിക്കാം. വീട്‌ പോലും ബാങ്കില്‍ പണയത്തിലാണെന്നും ഇപ്പോള്‍ എഴുതുന്നു. എന്തിനാണ്‌ വിനീതയെയും മക്കളെയും ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്‌? ധര്‍മം തുടങ്ങേണ്ടത്‌ വീട്ടില്‍ നിന്നല്ലേ? കുടുംബത്തെ പെരുവഴിയിലാക്കിയാണോ ചാനല്‍ചന്തയില്‍ വ്യക്തിപ്രഭാവം ഉയര്‍ത്തിപ്പിടിക്കേണ്ടത്‌? ഇങ്ങനെ നിഷ്പക്ഷമാധ്യമ പ്രവര്‍ത്തനം നടത്തി കേരളീയര്‍ക്ക്‌ കാണിച്ചുകൊടുക്കണമെന്ന്‌ ആരെങ്കിലും ഒസ്യത്ത്‌ ചെയ്തിട്ടുണ്ടോ? '
എന്നും എന്റെ ഹൃദയത്തില്‍ കൊളുത്തിവയ്ക്കപ്പെട്ട വെളിച്ചമായിരുന്നു എന്റെ പാര്‍ട്ടി'
എന്ന്‌ ഖാഇദെമില്ലത്ത്‌ ഇസ്മാഇല്‍ സാഹിബിന്റെ ഓര്‍മകളയവിറക്കി താങ്കള്‍ ആവേശം കൊള്ളുന്നുണ്ട്‌. ഈ പാര്‍ട്ടി ഇന്ത്യാവിഷന്‍ എന്ന ചാനല്‍കൊണ്ട്‌ എന്തെങ്കിലും ഒരു ഗുണം കിട്ടിയതായി താങ്കള്‍ക്ക്‌ നെഞ്ചത്ത്‌ കൈവച്ച്‌ പറയാനൊക്കുമോ? അതേസമയം പിണറായി വിജയന്റെ കൈരളി ചാനലില്‍നിന്ന്‌ ഏല്‍ക്കേണ്ടി വരാത്ത ദ്രോഹങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നില്ലേ? നിഷ്പക്ഷത തെളിയിക്കാന്‍ പാര്‍ട്ടി ജന.സെക്രട്ടറിക്കെതിരെ തെരുവ്‌ അഭിസാരികയെ സ്റ്റുഡിയോവിലേക്ക്‌ വിളിച്ചുകൊണ്ടുവന്ന്‌ അന്തരീക്ഷ മലിനീകരണം നടത്തേണ്ടിവന്നില്ലേ? ഈ ഭൂമുഖത്ത്‌ ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ നടക്കുന്നതാണോ ഇത്‌? 'കുഞ്ഞാലിക്കുട്ടി സാഹിബിന്റെ മനസ്സിലേല്‍പിച്ച മുറിവ്‌ ഉണക്കാന്‍ എനിക്ക്‌ ആയോ എന്ന്‌ ചോദിച്ചാല്‍ ഞാന്‍ മറുപടിയില്ലാത്തവനാണ്‌' എന്ന വാചകത്തില്‍ എല്ലാം അടങ്ങിയിട്ടുണ്ട്‌. കുഞ്ഞാലിക്കുട്ടി സാഹിബിനല്ല, ഉമ്മയുടെ വയറ്റില്‍ കിടന്ന ഒരു കുട്ടിക്കും ഇത്തരം അവഹേളനങ്ങള്‍ അവസാനശ്വാസം വരെ മറക്കാനോ പൊറുക്കാനോ കഴിയില്ല. എന്നിട്ടും എന്തുകൊണ്ട്‌ മുനീര്‍ മുസ്ലിംലീഗില്‍ ബാക്കിയായി എന്ന ചോദ്യത്തിനുള്ള ഉത്തരം ആമുഖത്തിലുണ്ട്‌. സി എച്ചിന്റെ മകനായിപ്പോയി എന്നതു തന്നെ. കാലത്തിന്റെ അപ്രതിഹത പ്രവാഹത്തില്‍ വിസ്മൃതിയിലേക്ക്‌ പയ്യെ പയ്യെ മറയുകയായിരുന്ന ഒരു ദുഃഖസമസ്യയെ വീണ്ടും എടുത്തുപുറത്തിട്ടപ്പോള്‍ 'സംഹാരിയായ' ഹസന്‍ ചേളാരി അതില്‍ എണ്ണയൊഴിച്ചു. താങ്കള്‍ പറഞ്ഞത്‌ മുഴുവന്‍ പൊള്ളയാണെന്ന്‌ സമര്‍ത്ഥിക്കുന്നതില്‍ ആ സംഹാരി ഒരു പരിധിവരെ വിജയിക്കുകയും ചെയ്തുവെന്ന്‌ തോന്നുന്നു. 'കുഞ്ഞാലിക്കുട്ടിയെ ഇതില്‍ സഹകരിപ്പിച്ചാല്‍ മൂപ്പര്‍ ഇത്‌ ഹൈജാക്ക്‌ ചെയ്യും. അയാള്‍ രാഷ്ട്രീയമായി ഇല്ലാതാക്കും. ഞാന്‍ യത്തീമാണ്‌. ഹസ്സന്‍ക്ക എന്നെ കൈവിടരുത്‌' എന്ന്‌ പൊട്ടിക്കരഞ്ഞ്‌ പറഞ്ഞു എന്ന്‌ എഴുതുമ്പോള്‍ ആര്‌ വിശ്വസിച്ചില്ലെങ്കിലും പി കെ കുഞ്ഞാലിക്കുട്ടി എന്ന മനുഷ്യന്‍ വിശ്വസിക്കാതിരിക്കുമോ? എന്തുമാത്രം അവിശ്വാസ്യതയാണ്‌ രണ്ടു നേതാക്കള്‍ക്കിടയില്‍ ഇത്തരം വിവാദങ്ങള്‍ ഉദ്പ്പാദിപ്പിക്കുന്നത്‌. പാര്‍ട്ടിയെ എന്തുമാത്രം അത്‌ ക്ഷീണിപ്പിക്കുന്നുണ്ട്‌. അപ്പോള്‍ ഇന്ത്യാവിഷന്‍ എന്ന ചാനല്‍ താങ്കളുടെ പൊളിറ്റിക്കല്‍ കരിയറിന്‌ എന്തുമാത്രം വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്ന്‌ എപ്പോഴെങ്കിലും ഇരുന്നുചിന്തിച്ചിട്ടുണ്ടോ? ഇനി സമുദായത്തിന്റെ കാര്യമോ? അവരില്‍ നുരഞ്ഞുപൊങ്ങുന്ന അമര്‍ഷവും രോഷവും ഒരു പക്ഷേ താങ്കള്‍ മനസ്സിലാക്കിയതിന്റെ ആയിരമിരട്ടിയാവാം. ഇന്ത്യാവിഷന്‍ എന്ന സ്വപ്നവുമായി ഇറങ്ങിത്തിരിച്ചപ്പോള്‍ സിഎച്ചിന്റെ പുന്നാരപുത്രന്‍ എന്നതു കൊണ്ട്‌ മാത്രം താങ്കളോട്‌ സഹകരിച്ച കുറെ നല്ല മനുഷ്യരെക്കുറിച്ച്‌ താങ്കള്‍ തന്നെ എഴുതിയില്ലേ? പ്രമുഖരെല്ലാം പുറംതിരിഞ്ഞുനിന്നപ്പോള്‍ ലേബര്‍ ക്യാമ്പുകളിലെയും കഫ്തീരിയയിലെയും സാധാരണക്കാര്‍ ഒപ്പം നിന്നു. എത്രയോ യാത്രകള്‍ ചെയ്തു. ചരിത്രമുറങ്ങുന്ന ഗുഹകളിലൂടെ, പാലങ്ങള്‍ തകര്‍ന്നുപോയ പുഴകള്‍ കടന്ന്‌, മണലാരണ്യങ്ങള്‍ താണ്ടി, സുര്യാതാപത്തില്‍ വലഞ്ഞ്‌. കമ്മീഷ്‌ മുഷൈത്ത്‌, ജിസാന്‍, അല്‍ഖോബാര്‍, റിയാദ്‌, ദമാം...ദുബൈ,ഷാര്‍ജ ,അജ്മാന്‍ .അല്‍ ഐന്‍ ,അബൂദബി ... ആ പച്ചമനുഷ്യര്‍ക്ക്‌ വേണ്ടി പിന്നീട്‌ താങ്കളുടെ ചാനല്‍ എന്തുചെയ്തു? അവരുടെ വികാരവിചാരങ്ങളൊ ആശാഭിലാഷങ്ങളൊ എന്നെങ്കിലും പ്രതിഫലിപ്പിക്കാന്‍ ചെറിയൊരു ശ്രമമെങ്കിലും നടത്തിയോ? ഇല്ല എന്നു മാത്രമല്ല അവരെ നന്നായി വേദനിപ്പിച്ചു, അവരുടെ ഹൃദയവികാരങ്ങളെ വ്രണപ്പെടുത്തി. അവരുടെ സ്വത്വബോധത്തെ കുത്തിമുറിവേല്‍പിച്ചു. ഇന്ന്‌ നാട്ടിലും മറുനാട്ടിലുമുള്ള ശരാശരി മുസ്ലിം ഇന്ത്യാവിഷനെ ഭയപ്പെടുകയാണ്‌. അച്ചടി, ദൃശ്യരംഗത്തെ മറ്റു മീഡിയ കേരളീയമുസ്ലിംകളെ മുഴുവന്‍ തടിയന്റവിട നസീറിനോട്‌ ചേര്‍ത്തുപറയുമ്പോള്‍ അതിന്റെ മുന്‍പന്തിയിലുള്ളത്‌ ഇന്ത്യാവിഷനാണ്‌. ആര്‍എസ്‌എസ്‌ കാര്യാലയത്തില്‍നിന്ന്‌ നേരെ കയറിവന്നാണോ ഭഗത്സിംഗുമാര്‍ സംവാദങ്ങളുടെ ഉരുക്കഴിക്കുന്നതെന്ന്‌ തോന്നിപ്പോകുംവിധം തീവ്രവലതുപക്ഷ അജണ്ട നടപ്പാക്കുന്ന വൃത്തികെട്ട മാധ്യമമായി ഇന്ത്യാവിഷന്‍ അധഃപതിച്ചിരിക്കുകയാണ്‌. ഫാഷിസത്തെക്കുറിച്ച്‌ ഗ്രന്ഥം രചിച്ച താങ്കള്‍ക്ക്‌ അറിഞ്ഞുകൂടേ അതിന്റെ വിഷധൂളികള്‍ പ്രസരിക്കുന്നത്‌ മീഡിയയില്‍ കൂടിയാണെന്ന്‌. പിന്നെന്തു കൊണ്ട്‌ തന്റെ വിയര്‍പ്പും നിശ്വാസവും ചോരയും ആരോഗ്യവും ഊറ്റിയെടുത്ത ഒരു ചാനലിനെ ന്യൂനപക്ഷവിരുദ്ധ 'മെഷിനായി' മാറാന്‍ വിട്ടുകൊടുത്തു? തുടക്കത്തിലെ ചെയ്ത ഒരബദ്ധത്തില്‍ നിന്ന്‌ മുളപൊട്ടിയ ദുരന്തത്തിന്റെ പരിണതിയാണ്‌ ഈ പതനമെന്ന്‌ കാണാം. പണ്ട്‌ വാഴ വീതം വച്ചപ്പോള്‍ പച്ചയിലയെടുത്ത്‌ വിജയം കൊണ്ടാടിയ ആമയുടെ ദുര്‍ഗതിയാണ്‌ വന്നുപെട്ടത്‌. ചാനലിനെ നിലനിര്‍ത്തുന്ന മുതലാളിയുടെ മുള്‍ക്കിരീടം സ്വയം എടുത്തണിഞ്ഞ്‌ മര്‍മപ്രധാനമായ എഡിറ്റോറിയല്‍ റെസ്പോണ്‍സിബിലിറ്റി എംവി ആറിന്റെ മകന്‌ തീരെഴുതിക്കൊടുത്തു. പിന്നെ വായയില്‍ തോന്നിയത്‌ കോതക്ക്‌ പാട്ടായി. വിഷയം കൈകാര്യം ചെയ്യുന്നതിലൊ അവതരിപ്പിക്കുന്നതിലോ ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനലൊ പ്രൊഫഷനലിസം തൊട്ടു തീണ്ടാതെ, ഇന്നും അമേച്വറിലിസത്തിന്റെ മുഴുഭാണ്ഡവുമായി കിതച്ചുനീങ്ങുന്നു. വെറുതെയല്ല ഇന്ത്യാവിഷന്‍ നഷ്ടത്തിലോടുന്നത്‌. ജോണ്‍ ബ്രിട്ടാസിന്റെ ചാനല്‍ കഴിഞ്ഞ ദിവസമല്ലേ ഓഹരി ഉടമകള്‍ക്ക്‌ അഞ്ചു ശതമാനം ഡിവിഡന്റ്‌ വിതരണം ചെയ്തത്‌? നാഴികക്ക്‌ നാല്‍പതു വട്ടം എം ടി എന്ന്‌ മന്ത്രോച്ചാരണം നടത്തിയതു കൊണ്ട്‌ നിലവാരമുണ്ടാവില്ല. ആ വിഷയത്തില്‍ അമൃത ടിവിയെ കണ്ടു പഠിക്ക്‌. കുടുംബമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന, ഉന്നത നിലവാരം പുലര്‍ത്തുന്ന ചാനലായി അനതിവിദൂരമല്ലാത്ത കാലത്തിനിടയില്‍ അമ്മയുടെ ചാനല്‍ സവിശേഷമുദ്ര പതിപ്പിക്കാന്‍ പോവുകയാണ്‌. അന്ധവും ആത്മാഭിമാന ശൂന്യവുമായ പരാനുകരണത്തിന്റെ പാതയിലൂടെ ഇനിയും മുന്നോട്ടു പോകാനാകില്ലെന്ന്‌ അപ്പോള്‍ ബോധ്യപ്പെടും. ഏതെങ്കിലും ഒരു വിചാരധാരയുടെ കുഴലൂത്തുകാരായി സ്വയം മാറുന്നതു കൊണ്ട്‌ നഷ്ടപ്പെടുന്നത്‌ ചാനലിന്റെ വിശ്വാസ്യതയും ജനപ്രീതിയുമാണ്‌. തീവ്രവലതുപക്ഷ അജണ്ട നടപ്പാക്കേണ്ട ദുര്‍ഗതി എന്തുകൊണ്ട്‌ വന്നുപെട്ടു എന്ന്‌ താങ്കള്‍ ഇനിയെങ്കിലും പുനര്‍വിചിന്തനം നടത്തണം. ആ വിചിന്തനങ്ങളില്‍ നികേഷ്കുമാറിനെയും കൂടെ കൂട്ടുന്നത്‌ നന്ന്‌. അതിന്‌ മുമ്പ്‌ നോചോംസ്കിയുടെ പുസ്തകം ഒരാവര്‍ത്തി വായിക്കുക. അടിസ്ഥാനപരമായ ചോദ്യങ്ങള്‍ മാറ്റിവച്ച്‌ എലൈറ്റ്‌ ക്ലാസിന്റെ കൈയിലുള്ള മീഡിയ എങ്ങനെ സംവാദങ്ങളെ വഴി തിരിച്ചുവിടുന്നു എന്നതിനെക്കുറിച്ച്‌ ചോംസ്കി ഉദാഹരണ സഹിതം ചില പാഠങ്ങള്‍ നല്‍കുന്നുണ്ട്‌. ഇന്ന്‌ ഭൂമുഖത്ത്‌ നിലനില്‍ക്കുന്ന ഏറ്റവും വിപദ്കരവും മാനുഷികവിരുദ്ധവും ഹിംസാത്മകവുമായ സംഘ്പരിവാര്‍ വിചാരധാരയെ കേരളീയ പൊതുസമൂഹത്തിന്റെ ചിന്താപദ്ധതിയായി മാറ്റിയെടുക്കാന്‍ മീഡിയ മനഃപൂര്‍വം നടത്തുന്ന ശ്രമങ്ങളില്‍ ഇന്ത്യാവിഷന്റെ സംഭാവന എന്താണെന്ന്‌ അപ്പോള്‍ താങ്കള്‍ക്ക്‌ മനസ്സിലാവും. വീട്ടിലെ വേലക്കാരെയും വഴിനടന്നുപോകുന്ന പാവങ്ങളെയും തെരഞ്ഞുപിടിച്ച്‌ കടിക്കുന്ന അപൂര്‍വ രോഗമുള്ള ഭ്രാന്തന്‍നായയെയാണ്‌ ഗള്‍ഫിലെ പാവങ്ങളുടെ അധ്വാനഫലം കൊണ്ട്‌ താന്‍ വാങ്ങിപ്പോറ്റുന്നതെന്ന്‌ തിരിച്ചറിയുക. മാധ്യമങ്ങളുടെ അണിയറയെക്കുറിച്ച്‌ അവരുടെ സമുദായം നോക്കി അടയാളമിടുന്ന രീതി അശാസ്യമാണോ? ഇത്‌ മനസ്സിലാക്കാന്‍ ത്രാണിയില്ലാത്ത ചാനല്‍ മുതലാളിയാണ്‌ ഡോ. മുനീറെന്ന്‌ ശാഹിദ്‌ കരുതുന്നില്ല. 'സെക്യുലര്‍' പട്ടത്തിനു വേണ്ടി മുനീര്‍ കുനിഞ്ഞുകൊടുക്കുകയാണ്‌. എന്‍എസ്‌എസിന്റെ വേദിയില്‍ ചെന്ന്‌ താന്‍ പ്രതിനിധാനം ചെയ്യുന്ന ജനസമൂഹത്തിന്റെ അവകാശങ്ങള്‍ അണുമണിത്തൂക്കം വിട്ടുതരാന്‍ തയാറല്ല എന്ന്‌ പ്രസംഗിക്കാന്‍ ആര്‍ജവം കാണിച്ച സിഎച്ചിന്റെ മകന്‍ ആരെയാണ്‌ തൃപ്തിപ്പെടുത്താന്‍ മെനക്കെടുന്നത്‌? നിഷ്പക്ഷത തെളിയിക്കാന്‍ ഓരോ വിവാദമുണ്ടാകുമ്പോഴും ബിജെപി ആസ്ഥാനത്തേക്ക്‌ വിളിച്ച്‌ സുരേന്ദ്രന്റെ വിഷലിപ്ത മൊഴിയെടുക്കുന്ന രീതിയിലടങ്ങിയ അപകടം മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. ബിബിസിയുടെ ക്വസ്റ്റ്യന്‍ ടൈമിലെ പാനലിസ്റ്റുകളില്‍ വലതുപക്ഷപാര്‍ട്ടിയായ ബിഎന്‍പി നേതാവായ നിക്ഗ്രിഫിനെ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ ബ്രിട്ടനില്‍ എന്തുമാത്രം കോലാഹലമുണ്ടായി? എപ്പോഴെങ്കിലും ക്ഷണിക്കപ്പെടാന്‍ മാത്രം ബിഎന്‍പിക്ക്‌ ജനങ്ങളുടെ ഇടയില്‍ സ്വാധീനമുണ്ട്‌ എന്ന്‌ ബിബിസി ഡയറക്ടര്‍ ജനറല്‍ മാര്‍ക്‌ തോംസണ്‍ ന്യായീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ ലണ്ടനില്‍ ബിബിസി ടെലിവിഷന്‍ ആസ്ഥാനത്തേക്ക്‌ നൂറുകണക്കിനാളുകള്‍ പ്രതിഷേധ പ്രകടനം നടത്തിയത്‌ ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തതാണ്‌. ബിഎന്‍പിയെക്കാള്‍ പതിന്മടങ്ങ്‌ വിഷം വമിക്കുന്ന ബിജെപി പ്രതിനിധിയെകൊണ്ട്‌ സമുദായത്തെ തെറി പറയിപ്പിക്കുമ്പോള്‍ സമുദായത്തിന്റെ സെന്‍സിബിലിറ്റിയെക്കുറിച്ച്‌ എപ്പോഴെങ്കിലും ഡോ മുനീര്‍ ചിന്തിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ ഭൂമി മലയാളത്തില്‍ നടക്കുന്ന എന്തിനെക്കുറിച്ചും അഭിപ്രായം പറയാന്‍ സംഘ്പരിവാര്‍ ആസ്ഥാനത്തേക്ക്‌ ഓടുന്നതിനു പിന്നിലെ ചേതോവികാരം മനസ്സിലാക്കാന്‍ ഏത്‌ ചാനല്‍ ഉടമക്കാണ്‌ സാമാന്യബുദ്ധി ഇല്ലാത്തത്‌? വിഷയം നീതിയുടെതും സത്യത്തിന്റെതുമാണ്‌. വക്കം അബ്ദുല്‍ഖാദര്‍ മൗലവിയെ കാലം ഓര്‍ക്കുന്നത്‌ ബ്രിട്ടീഷ്‌-നാടുവാഴിത്തവിരുദ്ധനായ രാമകൃഷ്ണപിള്ളയുടെ പിന്നില്‍ 'സ്വദേശാഭിമാനി'യിലൂടെ പ്രതിരോധം തീര്‍ത്തതുകൊണ്ടാണ്‌. അല്ലാതെ ആ കാലഘട്ടത്തിലെ നശീകരണ ശക്തികളുടെ പിന്നില്‍ അണിനിരന്നതു കൊണ്ടല്ല. പുനര്‍വിചിന്തനത്തിന്‌ ഡോ. മുനീര്‍ തയാറാവണം. കിട്ടാവുന്ന ഉറവിടങ്ങളില്‍ നിന്നൊക്കെ കടംവാങ്ങി മുന്നോട്ടു കൊണ്ടുപോവുന്ന ചാനലിനെ ഈ വിധം കയറൂരിവിട്ടുകൂടാ. കടിഞ്ഞാണ്‍ ആവശ്യമാണ്‌. സബൂറിന്‌ ഒരതിരുണ്ട്‌. സമുദായത്തിലെ ആണ്‍കുട്ടികള്‍ തടി മെനക്കെടുത്തി പ്രതികരിച്ചുപോയാല്‍ ചരിത്രം ചിരിക്കും. അതിന്‌ ഇട വരാതിതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ.

7/21/2010

നാടിന്റെ സൌക്യം അത് ഒരു വല്ലാത്ത അനുഭവം തന്നെ.പിന്നെ കൂടുതലായി അവിടെ നിന്നാലോ അതും വല്ലാത്ത ഒരു നാളുകള്‍. എന്നാണ് ഈ ഗള്‍ഫ്‌ കാരന് ഒരു സൌഭാഗ്യം കിട്ടുക . കണ്ടറിയണം. കുഞ്ചു കുട്ടി പരദീനകളും ഭുട്ടിമുട്ടുമായി അവന്‍ നാട്ടിലേ ക്ക് പറക്കട്ടെ. പറക്കുമ്പോഴും അവനു സമടനം ഇല്ലല്ലോ .